കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖിക്കുന്നത്
നിങ്ങൾ നഷ്ടം കൈകാര്യം ചെയ്യുന്ന ഒരു കുടുംബത്തിന്‍റെ അല്ലെങ്കിൽ ഒരു കൂട്ടം ചങ്ങാതിമാരുടെ സംഘത്തിന്‍റെ, ഭാഗമാണെങ്കിൽ:
ഓരോ വ്യക്തിക്കും ദുഃഖിക്കുന്നതിന് അവരുടേതായ സവിശേഷ രീതി ഉണ്ട് എന്നതും അത് നിങ്ങൾ നിങ്ങളുടെ നഷ്ടം എങ്ങനെ കൈകാര്യം ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായിരിക്കാം എന്നത് ആദരിക്കുക. ചില ആളുകളെ സംബന്ധിച്ചിടത്തോളം, അത് മരിച്ച വ്യക്തിയെ അംഗീകരിക്കുകയോ ആ വ്യക്തിയെ കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നത് ആയിരിക്കാം; മറ്റുള്ളവർക്ക് കൂടുതൽ സ്വകാര്യമായി ദുഃഖിക്കാൻ താൽപ്പര്യപ്പെട്ടേക്കാം. ഇത്തരം വിഷമകരമായ വികാരങ്ങൾ ക്രമീകരിക്കുന്ന്തിനുള്ള അവരുടെ മാർഗ്ഗങ്ങൾ നിങ്ങളുടെ മൂല്യവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ഇപ്പോൾ പൊരുത്തപ്പെടുന്നതിന് അവർക്ക് ആവശ്യമുള്ളത് ഇതാണെന്ന് തിരിച്ചറിയുക.
മരിച്ചു പോയ വ്യക്തിയെ നിങ്ങൾക്കെല്ലാവർക്കും ഓർമ്മിക്കാൻ കഴിയുന്ന വിധം ഒരു ഇടം സൃഷ്ടിക്കുന്നത്, അവർ നിങ്ങൾക്ക് എന്തായിരുന്നു എന്നും നനഷ്ടത്തിന്‍റെ ആഘാതം തിരിച്ചറിയുന്നതിനും അതു നിങ്ങളെ സഹായിച്ചെന്നു വരാം. ഒരു ആചാരത്തിലൂടെയോ, മരിച്ചയാൾക്ക് ഇഷ്ടപ്പെട്ടിരുന്ന എന്തെങ്കിലും കാര്യങ്ങളിൽ ഒരുമിച്ച് പങ്കെടുക്കുന്നതിലൂടെയോ അല്ലെങ്കിൽ അവരോടൊപ്പം ചെലവഴിച്ച സമയങ്ങളുടെ ഓർമ്മകൾ പങ്കുവെക്കുന്നതിലൂടെയോ ഇത് ചെയ്യാൻ സാധിക്കും.
ഇത്രയും പറഞ്ഞ സ്ഥിതിക്ക്, നിങ്ങൾ സ്വകാര്യമായി ദുഃഖിക്കുന്നതിനാണ് ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഉദ്ദേശ്യത്തിനായി ആളുകളെ ഒരുമിച്ചു കൂട്ടേണ്ടത് നിങ്ങളുടെ ബാദ്ധ്യതയായി കണക്കാക്കേണ്ട കാര്യവുമില്ല എന്നു കൂടി പറയട്ടെ.
നിങ്ങളോടും മറ്റുള്ളവരോടും ക്ഷമ കാണിക്കുക. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള അവബോധം കുറവാണ്, കുറച്ച് ആളുകൾക്ക് ഇതുപോലുള്ള നഷ്ടം അനുഭവപ്പെടേണ്ടതായും വരാം. ഇത് ഉണ്ടാക്കുന്ന വികാരങ്ങളുടെ കോലാഹലം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിങ്ങൾക്കോ നിങ്ങളുടെ ചുറ്റുമുള്ളവർക്കോ അറിയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നവരോട് ക്ഷമ കാണിക്കുക; എന്നാൽ നിങ്ങളുടെ അതിരുകൾ വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യുക. നിങ്ങൾ മനസ്സിലാക്കുന്ന അതേ വിധത്തിൽ മറ്റുള്ളവർക്ക് അതിനോടു താദാത്മ്യം പ്രാപിക്കുവാൻ കഴിയുന്നില്ല അല്ലെങ്കിൽ സാഹചര്യം മനസ്സിലാക്കാൻ കഴിയുന്നില്ല എന്നു അംഗീകരിക്കുമ്പോഴും, നിങ്ങൾ അവരോടൊപ്പം സമയം ചെലവഴിക്കുകയോ അവരോടു തുറന്നു പറയുകയോ ചെയ്യുന്നത് തുടരേണ്ടതില്ല.
ആത്മഹത്യ മൂലുണ്ടായ നഷ്ടം മനസ്സിലാക്കുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം. ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കുക:
1. എന്തുകൊണ്ടാണ് ആത്മഹത്യാ ദുഃഖം സങ്കീർണ്ണമാകുന്നത് ?
2. ദുഃഖം പുറമേക്ക് കാണപ്പെടുന്നത് എങ്ങനെയായിരിക്കും ?
3. തൊട്ടുപിന്നാലെയുള്ള സ്വയം പരിചരണം
4. എന്തുകൊണ്ടെന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്
5. നിങ്ങൾ എവിടെ നിന്ന് സഹായം തേടണം?
6. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖിക്കുന്നത്
ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.