പ്രിയപ്പെട്ട ഒരാളെ ആത്മഹത്യ മൂലം നഷ്ടപ്പെടുമ്പോള്‍: മറ്റുള്ളവരെ എങ്ങനെ വാർത്ത അറിയിക്കും

പ്രിയപ്പെട്ട ഒരാളെ ആത്മഹത്യ മൂലം നഷ്ടപ്പെടുമ്പോള്‍: മറ്റുള്ളവരെ എങ്ങനെ വാർത്ത അറിയിക്കും

ആത്മഹത്യാ നഷ്ടത്തെക്കുറിച്ച് സംസാരിക്കുന്നത് അതിജീവിച്ചയാൾ അനുഭവിക്കുന്ന ദുഃഖം വർദ്ധിപ്പിച്ചേക്കാം. എന്ത് പങ്കിടണം, എത്രമാത്രം, ആരുമായി പങ്കിടണം എന്നതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

നിങ്ങളുടെ പ്രിയപ്പെട്ടയാളിന്‍റെ ആത്മഹത്യയെക്കുറിച്ച് മറ്റുള്ളവരോട് പറയണമെന്നോ പറയേണ്ടെന്നോ തീരുമാനിക്കുന്നത് നിങ്ങളാണ്. അല്ലെങ്കിൽ, നിങ്ങൾ ഒരു കുടുംബത്തിന്‍റെ ഭാഗമാണെങ്കിൽ, ആ തീരുമാനം എടുക്കേണ്ടത് ഒരു കുടുംബ ഘടകം എന്ന നിലയിൽ നിങ്ങളാണ്.

  1. ഒരു തിരുമാനം എടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തെക്കുറിച്ച് മറ്റുള്ളവരുമായി പങ്കിടുന്നത് ശരിയാണെന്ന് ഒരു വ്യക്തിയെന്ന നിലയിലോ ഒരു കുടുംബമെന്ന നിലയിലോ നിങ്ങളാണ് തീരുമാനിക്കേണ്ടത്.

  2. ഇത് ആത്മഹത്യയിലൂടെയുള്ള മരണമാണെന്ന് ഏതാനും ആളുകളോട് പറയുന്നത് ഉടൻ തന്നെ നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന വൈകാരികവും പ്രായോഗികവുമായ പിന്തുണ തേടതിന് നിങ്ങളെ സഹായിച്ചേക്കാം. നിങ്ങൾ വിശ്വസിക്കുന്നവരുമായി ഈ വിവരം പങ്കിടുക.

  3. നിങ്ങൾ വിശ്വസിക്കുന്ന ഒരു വ്യക്തിയെ തിരിച്ചറിയുക, ഈ മരണം നിങ്ങളെ ബാധിച്ച അത്രയും അധികം ബാധിക്കാത്ത, നിങ്ങൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നു മനസ്സിലാക്കുന്നതിനു സാദ്ധ്യതയുള്ള ഒരാളെ തിരിച്ചറിയുക. നിങ്ങൾ മറ്റുള്ളവരോട് വാർത്ത അറിയിക്കുമ്പോൾ അവർ നിങ്ങളോടൊപ്പം ഉണ്ട് എന്നു ഉറപ്പാക്കുക. നിങ്ങൾക്ക് ഒരു പിന്തുണയായി അവർക്ക് പ്രവർത്തിക്കാൻ കഴിയും.

  4. നിങ്ങൾ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ, നിങ്ങൾ പറയുന്നത് ആ നിമിഷം നിങ്ങൾക്ക് എന്തു തോന്നുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങൾ പറയാൻ ഉദ്ദേശിച്ചതിൽ നിന്ന് നിങ്ങൾ വ്യതിചലിക്കുകയോ അല്ലെങ്കിൽ നിങ്ങൾ ആദ്യം ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ പങ്കിടുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങളോട് തന്നെ ദയവു കാണിക്കുക.

  5. നിങ്ങൾ ഒരു വലിയ കൂട്ടം ആളുകളോടാണ് വാർത്ത പങ്കു വയ്ക്കുന്നത് എങ്കിൽ വ്യക്തിപരമായി ഓരോരുത്തരോടും പറയുന്നതനു പകരം ഒരുമിച്ച് ഇത് ചെയ്യുന്നത് സാദ്ധ്യമാണോ എന്ന് പരിശോധിക്കുക, അത് നിങ്ങളെ ബാധിക്കുന്ന വൈകാരിക സമ്മർദ്ദം കുറയ്ക്കുന്നതിനു സഹായിക്കും. ഒരു സംഘത്തിൽ, നിങ്ങൾക്ക് പിന്തുണ നൽകുന്ന മറ്റൊരു വ്യക്തിയെ എങ്കിലും നിങ്ങൾ കണ്ടെത്തുന്നതിന് സാദ്ധ്യതയുണ്ട്.

  6. നിങ്ങളോടോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തോടോ അടുപ്പമുള്ള ആളുകളുമായി ആശയവിനിമയം നടത്തുമ്പോൾ, കൂടുതൽ സംഭാഷണങ്ങൾ നടത്തേണ്ടി വരാം എന്ന ചിന്ത നിങ്ങളെ തളർത്തുന്ന പക്ഷം, വ്യക്തിപരമായി അറിയിക്കുന്നതിനേക്കാൾ, ഒരു ഇ-മെയിൽ അയയ്ക്കുന്നത് പരിഗണിക്കുക.

  7. വിശദാംശങ്ങൾ പങ്കിടൽ: എന്തെല്ലാം വിശദാംശങ്ങൾ നിങ്ങൾ പങ്കു വയ്ക്കണം എന്നുള്ളത് ഒരു വ്യക്തിയെന്ന നിലയിലോ കുടുംബമെന്ന നിലയിലോ ഉള്ള നിങ്ങളുടെ അപ്പോഴത്തെ മനഃസ്ഥിതി ആശ്രയിച്ചിരിക്കുന്നു.

എന്താണ് സംഭവിച്ചതെന്ന് അവരോട് പറയാൻ നിങ്ങൾക്ക് തീരുമാനിക്കാം; അല്ലെങ്കിൽ, മനഃപൂർവ്വം ഒരു പൊതുവായ രീതിയിൽ വിവരങ്ങൾ പങ്കിടുക.

“ഇത് ഒരു ആകസ്മികമായ മരണമാണ്, ഇതേ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാനുള്ള ഒരു ഇടത്തിലല്ല ഞങ്ങൾ.”

അല്ലെങ്കിൽ നിങ്ങൾ എപ്പോഴാണോ തയ്യാറാകുന്നത് അപ്പോൾ വിവരങ്ങൾ അവരുമായി പങ്കിടാം എന്ന് ആളുകളോട് പറയുക.

“എനിക്ക് ഇത് നന്നായി കൈകാര്യം ചെയ്യാൻ കഴിയുമ്പോൾ ഞാൻ നിങ്ങളോട് പറയാം, ഇപ്പോൾ കുറച്ച് സമയം എനിക്കു ആവശ്യമാണ്.”

മരണത്തെക്കുറിച്ച് നിങ്ങൾ ആളുകളെ അറിയിക്കുമ്പോൾ, അവർ എങ്ങനെ മരിച്ചു എന്നുള്ളത് പങ്കു വയ്ക്കണമെന്നില്ല. നിങ്ങൾ പങ്കിടുന്ന കാര്യങ്ങളെ കുറിച്ചും അത് എങ്ങനെ പങ്കിടുന്നുവെന്നതിനെ കുറിച്ചും നിങ്ങൾക്ക് തീരുമാനമെടുക്കാൻ കഴിയാത്ത ഒരു കുടുംബത്തിലോ സംഘത്തിലോ ആണ് നിങ്ങൾ എങ്കിൽ, ചുമതല കൈകാര്യം ചെയ്യാൻ ഒരു സുഹൃത്തിന്റേയോ പ്രിയപ്പെട്ടയാളുടേയോ പിന്തുണ തേടുന്നത് പരിഗണിക്കുക.

ആത്മഹത്യ മൂലുണ്ടായ നഷ്ടം മനസ്സിലാക്കുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം. ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കുക:

1. എന്തുകൊണ്ടാണ് ആത്മഹത്യാ ദുഃഖം സങ്കീർണ്ണമാകുന്നത് ?

2. ദുഃഖം പുറമേക്ക് കാണപ്പെടുന്നത് എങ്ങനെയായിരിക്കും

3. തൊട്ടുപിന്നാലെയുള്ള സ്വയം പരിചരണം

4. എന്തുകൊണ്ടെന്ന് മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്

5. നിങ്ങൾ എവിടെ നിന്ന് സഹായം തേടണം?

6. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖിക്കുന്നത്

7. മറ്റുള്ളവരെ വാർത്ത അറിയിക്കുന്നത്

8. ആത്മഹത്യ കുറിപ്പു വച്ച് എന്തുചെയ്യണം

ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org