ആത്മഹത്യാക്കുറിപ്പ് വച്ച് ഞാൻ എന്തുചെയ്യണം?

ആത്മഹത്യാക്കുറിപ്പ് വച്ച് ഞാൻ എന്തുചെയ്യണം?

ആത്മഹത്യാക്കുറിപ്പ് മുറുകെ പിടിക്കണോ അതോ അതു വിട്ടു കളയാൻ അനുവദിക്കണോ എന്ന തീരുമാനം എടുക്കുന്നതിനെ കുറിച്ച്

ആത്മഹത്യാക്കുറിപ്പുകൾ ആശയക്കുഴപ്പത്തിലാക്കുകയും പരവശപ്പെടുത്തുകയും ചെയ്യുന്നവയാവാം. ചില സമയങ്ങളിൽ, അതിജീവിച്ചയാൾക്ക് (ആളുകൾക്ക്) തന്‍റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്‍റെ കാരണം കുറിപ്പ് വിശദീകരിച്ചെന്നു വരാം. മറ്റ് സാഹചര്യങ്ങളിൽ, കുറിപ്പിൽ ഒരു ക്ഷമാപണം അല്ലെങ്കിൽ ഇവിടെ ആ വ്യക്തി അവശേഷിപ്പിച്ചിട്ടു പോയവരോടുള്ള അഭ്യർത്ഥനകൾ, മാത്രമേ അതിൽ അടങ്ങിയിരിക്കൂകയുള്ളു.

ആത്മഹത്യാക്കുറിപ്പ് മുറുകെ പിടിക്കുന്നത് നിങ്ങൾക്ക് കൂടുതൽ വേദനയുണ്ടാക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് പരിഗണിക്കാതിരിക്കുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് അർത്ഥപൂർണ്ണം എന്നു തോന്നുന്ന ഒരു ആചാരത്തിലൂടെ അത് ഉപേക്ഷിക്കുന്നത് പരിഗണിക്കാം. ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്ന മറ്റ് വസ്തുക്കളിലൂടെ നിങ്ങൾക്ക് അവരുടെ ഓർമ്മയോടു നീതി പുലർത്താൻ കഴിയും.

കുറിപ്പിന്‍റെ ഉള്ളടക്കം ആ വ്യക്തിയെക്കുറിച്ചും അവർ ആരായിരുന്നു എന്നതും നിങ്ങൾക്ക് അവർ എന്തായിരുന്നു എന്നതും ഓർമ്മപ്പെടുത്തുന്നു എങ്കിൽ, ആ കുറിപ്പ് സൂക്ഷിച്ചു വയ്ക്കുന്നതിന് നിങ്ങൾക്ക് തീരുമാനമെടുക്കാം.

എന്നാൽ ആ വ്യക്തി ഒരു കുറിപ്പ് അവശേഷിപ്പിച്ചിട്ടില്ലെങ്കിൽ, ഇതിന് പിന്നിൽ ഉള്ള അർത്ഥം എന്തായിരുന്നു എന്നു ആലോചിക്കാതിരിക്കാൻ ശ്രമിക്കുക. ഒരു കുറിപ്പ് അവശേഷിപ്പിക്കുക എന്ന പ്രവർത്തി, ജീവനെടുത്ത സമയത്തുള്ള അവരുടെ മനസ്സിന്‍റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. ആ സമയത്ത് അവർ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നോ അല്ലെങ്കിൽ അവരുമായി പങ്കിട്ട ബന്ധങ്ങൾ അവർക്ക് അർത്ഥവത്തായിരുന്നില്ല എന്നോ ഇതിനർത്ഥമാക്കേണ്ടതില്ല.

“ആത്മഹത്യ എന്ന പ്രവർത്തി ആ വ്യക്തിയെ സമ്പൂർണ്ണമായിട്ടോ അല്ലെങ്കിൽ അവർ ആരാണ്, അവരുടെ മൂല്യവ്യവസ്ഥ എന്തായിരുന്നു, നിങ്ങൾ അവരെ ആരായിട്ടാണ് ഓർക്കുന്നുവെന്നതോ നിർവചിക്കേണ്ട ആവശ്യമില്ല.”

ശ്വേത ശ്രീനിവാസൻ

ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org