ആത്മഹത്യ തടയൽ

ആത്മഹത്യാ നഷ്ടം സംഭവിച്ചതിനു തൊട്ടു പിന്നാലെയുള്ള സ്വയം പരിചരണം

നിങ്ങളോ നിങ്ങളറിയുന്ന ആരെങ്കിലുമോ ആത്മഹത്യാ നഷ്ടം നേരിടുന്നുണ്ടെങ്കിൽ, പിന്നീടുള്ള ഉത്തേജനങ്ങൾ കൈകാര്യം ചെയ്യുന്നതിനു സഹായകമാകുന്ന ചില കാര്യങ്ങൾ ഇവിടെയുണ്ട്

ശ്രീരഞ്ജിത ജ്യൂര്‍ക്കര്‍

ആത്മഹത്യാ ദുഃഖാചരണത്തിന്‍റെ തൊട്ടുപിന്നാലെ, സ്വയം പരിപാലിക്കുന്നതിനും അധിക ഉത്തേജനങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങൾക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്:

  • നിങ്ങളുടെ പ്രിയപ്പെട്ടയാൾ കടന്നുപോയത് എന്തിലൂടെയാണ് എന്നു മനസ്സിലാക്കുന്നതിനായി ആത്മഹത്യയുടെ ചിത്രങ്ങൾ ഗൂഗിളിലോ ഇന്‍റർനെറ്റിലോ പരതി നോക്കുന്നതിൽ നിന്ന് അകന്നുനിൽക്കുക.

  • അധിക കോപം, സങ്കടം അല്ലെങ്കിൽ നിസ്സഹായത എന്നിവയ്ക്ക് കാരണമാകുന്ന കാര്യങ്ങൾ എന്തെങ്കിലും പറയാനോ അല്ലെങ്കിൽ ചെയ്യാനോ സാധ്യതയുള്ള ഏതെങ്കിലും മാദ്ധ്യമങ്ങളിൽ നിന്നോ ആളുകളിൽ നിന്നോ അകന്നുനിൽക്കുക.

  • നിങ്ങൾക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് സുഖകരമായി തോന്നുന്നില്ല എങ്കിൽ എടുത്തു പറയുകയോ അല്ലെങ്കിൽ ശബ്ദശകലങ്ങൾ നൽകുകയോ ചെയ്യുന്നതിനുള്ള അഭ്യർത്ഥനകൾ നിരസിക്കുക. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

  • നിങ്ങൾ ആഗ്രഹിക്കുന്ന പക്ഷം, നിങ്ങൾക്ക് ഒരു കുടുംബ വക്താവിനെ ഏർപ്പെടുത്താവുന്നതാണ്; കുടംബത്തിന്മേലുള്ള ശ്രദ്ധ കൈകാര്യം ചെയ്യാൻ കഴിയുന്ന, നിങ്ങൾ വിശ്വസിക്കുന്ന ഒരാൾ, കുടുംബം എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നു മറ്റുള്ളവരോടു ആശയവിനിമയം നടത്താൻ കഴിവുള്ള ഒരാൾ.

  • കാര്യങ്ങൾ ചിന്തിക്കാൻ നിങ്ങൾ തയ്യാറാകുന്നതുവരെ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന (ഒരു ബന്ധത്തിന്‍റെ ആരംഭമോ അവസാനമോ, കനത്ത സാമ്പത്തിക തീരുമാനങ്ങൾ, മറ്റൊരു നഗരത്തിലേക്ക് മാറുന്നത് മുതലായവ) തീരുമാനങ്ങൾ മാറ്റിവയ്ക്കുക.

ആത്മഹത്യ മൂലുണ്ടായ നഷ്ടം മനസ്സിലാക്കുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം. ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കുക:

1. എന്തുകൊണ്ടാണ് ആത്മഹത്യാ ദുഃഖം സങ്കീർണ്ണമാകുന്നത്?

2. എങ്ങനെയാണ് ദുഃഖം പുറമേക്ക് കാണപ്പെടുക ?

3. തൊട്ടുപിന്നാലെയുള്ള സ്വയം പരിചരണം

4. എന്തുകൊണ്ടെന്ന് മനസിലാക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്

5. നിങ്ങൾ എവിടെ നിന്ന് സഹായം തേടണം?

6. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖിക്കുന്നത്.

7. മറ്റുള്ളവരെ വാർത്ത അറിയിക്കുന്നത്

8. ആത്മഹത്യ കുറിപ്പു വച്ച് എന്തുചെയ്യണം


ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.