ആത്മഹത്യ തടയൽ

എന്തുകൊണ്ടാണ് എന്നു മനസിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്

ആത്മഹത്യ നഷ്ടം അതിജീവിച്ചയാൾ എന്ന നിലയിൽ, നിങ്ങളുടെ പ്രിയപ്പെട്ടയാൾ എന്തിനാണ് ജീവനെടുത്തതെന്ന് നിങ്ങൾക്ക് നിരവധി ചോദ്യങ്ങളുണ്ടാകാം. ഈ ചിന്തകളെയും വികാരങ്ങളെയും തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും അതിനോടു സമരസപ്പെടുന്നതിന് നിങ്ങളെ സഹായിക്കും

ശ്രീരഞ്ചിത ജ്യൂർക്കർ

ഞാനോ?

എന്തുകൊണ്ടാണ് അവർ ജീവൻ എടുത്തത്?

ഇതെല്ലാം തങ്ങൾക്കുവേണ്ടിയാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം, എന്താണ് സംഭവിച്ചത്?

എന്തുകൊണ്ടാണ് അവർ സഹായത്തിനായി സമീപിക്കാഞ്ഞത്?

എനിക്ക് ഇതുവരെ അതു പര്യവസാനിച്ചിട്ടില്ല ...

ഇതേപോലെയുള്ള ചോദ്യങ്ങളും ആവർത്തിച്ചുള്ള ചിന്തകളും സാധാരണമാണ്, ദുഃഖിക്കുക എന്ന പ്രക്രിയയുടെ ഭാഗമായി ഇവ പ്രതീക്ഷിക്കേണ്ടതുമാണ്. നമ്മളിൽ മിയ്ക്കവരും അത് മനസിലാക്കാനുള്ള ശ്രമത്തിൽ, സംഭവിച്ചു കഴിഞ്ഞ കാര്യത്തിന് അർത്ഥം നൽകാൻ ശ്രമിക്കാറുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശകലനം ചെയ്യുന്നതും യുക്തിസഹമാക്കുന്നതും നമ്മെ പ്രലോഭിപ്പിക്കുമെങ്കിലും, സുഖപ്പെടുന്നതിലേക്കുള്ള പാതയിൽ സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതും നഷ്ടത്തെക്കുറിച്ച് നിങ്ങൾക്ക് ഉള്ള വികാരങ്ങൾ കൊണ്ട് നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതും ഉൾപ്പെടുന്നു.

നിങ്ങളുടെ ചിന്തകളും വികാരങ്ങളും തിരിച്ചറിയുകയും മനസിലാക്കുകയും, അംഗീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത് ആ സംഭവം കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും.

ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്‌സ് ലിവിംഗ് വർക്ക്‌സിലെ സൂയിസൈഡ് ബെറീവ്മെന്റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.