പ്രിയപ്പെട്ട ഒരാളെ ആത്മഹത്യമൂലം നഷ്ടപ്പെടുന്നത് താഴെ പറയുന്ന വികാരങ്ങൾ ഉത്തേജിപ്പിച്ചേക്കാം
കോപം: നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയോട്: “അവർ എന്നെ ഉപേക്ഷിച്ചു.”
... അല്ലെങ്കിൽ 'കുറ്റവാളി' എന്നു കരുതപ്പെടുന്ന ഒരു വ്യക്തിയുടെ നേർക്ക്: “അവരാണ് ഇതിന് ഉത്തരവാദികൾ,”
നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയോട് ദേഷ്യവും സ്‌നേഹവും രണ്ടും ഒരുമിച്ചുു അനുഭവപ്പെടുന്നതിനു സാദ്ധ്യതയുണ്ട്. അവയ്ക്ക് ഒന്നിച്ചു സഹവർത്തിക്കുവാൻ കഴിയും, നിങ്ങൾ അത് അംഗീകരിക്കുന്നതിലേക്ക് എത്തുന്നതിനു മുമ്പ് കോപം അനുഭവിച്ചു തീരേണ്ടതുണ്ട്.
കുറ്റബോധം: ''എനിക്ക് സാധിച്ചിരുന്നെങ്കിൽ..”
“എങ്കിൽ മാത്രം…” “ഇത് എന്‍റെ തെറ്റാണ്…”
പശ്ചാത്താപം: ''എനിക്ക് അവരോട് ഇനിയും ചിലത് പറയാനുണ്ടായിരുന്നു..”
”അവരുമായുള്ള എന്‍റെ അവസാന ഇടപെടൽ വ്യത്യസ്തമായിരുന്നെങ്കിൽ ...''
നിങ്ങളുടെ പ്രവൃത്തികൾക്ക് വ്യക്തിയുടെ ജീവനെടുക്കുന്നത് തടയാൻ കഴിയുമായിരുന്നു എന്നുള്ള തെറ്റായ വിശ്വാസത്തിൽ നിന്നാണ് പലപ്പോഴും കുറ്റബോധവും ഖേദവും ഉണ്ടാകുന്നത്.
ഞെട്ടലും ആശയക്കുഴപ്പവും: ''ഇത് എത്ര പെട്ടെന്നായിരുന്നു..”
“എന്നാൽ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ, ഇത് എങ്ങനെ സാദ്ധ്യമാകും?''
“അവർ പോകുവാൻ തീരുമാനിച്ചു എന്ന് എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല.”
മരവിപ്പ്: ''എനിക്ക് ഒന്നും തന്നെ തോന്നുന്നില്ല.''
അമിതമായി പരവശപ്പെടുന്നതിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്ക് പ്രവർത്തനം തുടരുന്നതിനും വേണ്ടിയുള്ള ശരീരത്തിന്‍റെ മാർഗ്ഗമാണ് മരവിപ്പ്.
മനോവിഭ്രാന്തിയും ഉത്കണ്ഠയും: ''ഞാൻ സ്‌നേഹിക്കുന്ന മറ്റൊരാൾക്ക് ഇത് സംഭവിച്ചാലോ?''
''ഇത് മറ്റാർക്കും സംഭവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി ഞാൻ സദാ ജാഗ്രത പാലിക്കേണ്ടതുണ്ട്.''
നിരാശ, സങ്കടം, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാകൽ: ''എനിക്ക് ഇനി മുന്നോട്ടു പോകാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.''
''ഒരുപക്ഷേ ഞാനും മരിക്കണമായിരിക്കും.''
''എനിക്ക് ഈ വേദന ഇനി മേൽ സഹിക്കാൻ കഴിയില്ല''
ആശ്വസം: ''അവർ ഇത്രയും കാലമായി കഷ്ടപ്പെടുകയായിരുന്നു, അത് അവസാനിച്ചു കിട്ടിയതിൽ എനിക്ക് സന്തോഷമുണ്ട്.''
വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിൽ ദുഃഖിക്കുന്നു
ആത്മഹത്യ മൂലമുള്ള വിയോഗദുഃഖത്തിന് നിരവധി തീവ്രമായ വികാരങ്ങൾ അനുഭവപ്പെടാം, നമ്മിൽ ഓരോരുത്തരും വ്യത്യസ്തമായിട്ടായിരിക്കും ദുഃഖിക്കുന്നതും. നിങ്ങൾ തീവ്രമായ വികാരങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഇത് ദുഃഖിക്കുന്ന പ്രക്രിയയുടെ ഒരു സാധാരണ ഭാഗമാണ് എന്ന് അറിയുക. നിങ്ങളുടെ വിയോഗദുഃഖശേഷവും ആഴ്ചകളോളവും മാസങ്ങളോളവും ഈ വികാരങ്ങൾ മാറിമാറി അനുഭവിച്ചു കൊണ്ടിരിക്കും.
സംഭവം കഴിഞ്ഞയുടനെ എന്താണു ചെയ്യേണ്ടത്
ആത്മഹത്യ ചെയ്തയുടനെ സഹായം തേടാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങൾ വിശ്വസിക്കുന്ന, നിങ്ങളെ വിധിക്കാതെ, നിങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങളെ ഉപദേശിക്കാൻ ശ്രമിക്കാത്ത, നിങ്ങളെ ശ്രദ്ധിക്കാൻ മനസ്സുള്ള ഒരാളോട,് സംസാരിക്കുക, എന്നതാണ്. നിങ്ങളുടെ കുടുംബത്തിലെ നിങ്ങളെ പിന്തുണയ്ക്കുന്ന ശരിയായ ആളുകളെ കണ്ടെത്തുന്നത് നിങ്ങൾക്ക് അനുഭവപ്പെടുന്ന വികാരങ്ങളുടെ തീവ്രത അനുഭവിക്കുന്നതിനും അവയുടെ തീവ്രതയിൽ നടപടി കൈക്കൊള്ളുന്നതിനും സഹായിക്കും.
മിക്കപ്പോഴും, സംസാരിക്കുന്നതിന് 'ശരിയായ' വ്യക്തിയെ കണ്ടെത്തുക എന്നത് വിവിധ രീതികൾ പരീക്ഷിച്ച് ഉചിതമായതു കണ്ടെത്തുന്ന ഒരു പ്രക്രിയയായിരിക്കും; ആത്മഹത്യാ വിയോഗദഃഖം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്നും അതിലൂടെ കടന്നുപോകുന്ന ഒരാളെ എങ്ങനെ പിന്തുണയ്ക്കാമെന്നും നമ്മളിൽ പലർക്കും അറിയാൻ സാദ്ധ്യതയില്ല. അതിനാൽ കൂടെക്കൂടെ ഇത് ഓർക്കുമ്പോൾ തന്നെ, ആളുകൾ അർത്ഥവത്തായ രീതിയിൽ വ്യാഖ്യാനങ്ങളോ അഭിപ്രായങ്ങളോ നടത്തിയെന്നു വരാം, അത് നിങ്ങളോട് എന്താണ് ചെയ്യുന്നതെന്ന് അംഗീകരിക്കുകയും അവരോട് സംസാരിക്കുന്നത് സംഭവിച്ച കാര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങളെ യഥാർത്ഥത്തിൽ സഹായിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യാം. ഇല്ലെങ്കിൽ, നിങ്ങൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് മറ്റൊരാളോട് സംസാരിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ അടുത്ത വൃത്തങ്ങളിൽ നിന്നു പിന്തുണ കണ്ടെത്തുന്നതിനു കഴിയുന്നില്ലെങ്കിൽ, ഉടനടി സഹായം ലഭിക്കുന്നതിനു വേണ്ടി നിങ്ങൾക്ക് ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കാം.
കുറ്റബോധവും പശ്ചാത്താപവും കൈകാര്യം ചെയ്യുന്നത്
ആത്മഹത്യ എല്ലായ്പ്പോഴും അനേകം വ്യത്യസ്ത ഘടകങ്ങളുടെ ഫലമാണ്. പ്രിയപ്പെട്ട ഒരാൾ ആത്മഹത്യ മൂലം നഷ്ടപ്പെടുമ്പോൾ, അത് എല്ലായ്‌പ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് ഓർമ്മിക്കുക. നിസ്സഹായതയുടെ വികാരങ്ങൾ, പ്രതീക്ഷയില്ലായ്മ, നിരാശ എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങൾ മൂലമായിരിക്കും അവർ ജീവൻ എടുക്കാൻ തീരുമാനിച്ചത്.
മരണപ്പെട്ടു പോയ വ്യക്തിയെ കുറിച്ചുള്ള വിരുദ്ധ വികാരങ്ങൾ കൈകാര്യം ചെയ്യുന്നത്
നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കുറിച്ചുള്ള പഴയ ഓർമ്മകൾ, ആത്മഹത്യയിലൂടെ അനുഭവപ്പെട്ട നഷ്ടത്തെക്കുറിച്ച് കോപമോ നിരാശയോ സങ്കടമോ ഉണ്ടാക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. ആത്മഹത്യയിലൂടെ ദുരിതമനുഭവിക്കുന്ന ആളുകൾ ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ രണ്ടാം വട്ടം ഊഹിക്കുന്നതിലൂടെ കടന്നുപോകാം, അല്ലെങ്കിൽ ഇത് സംഭവിക്കുമെന്നതിന്‍റെ അടയാളങ്ങളോ സൂചനകളോ അവർക്ക് നഷ്ടമായിപ്പോയോ എന്ന് ചിന്തിച്ചെന്നും വരാം.
വ്യക്തി അവരുടെ ജീവനെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് കൃത്യമായി എപ്പോഴാണ് എന്നതിനെ കുറിച്ച് അറിയാൻ ഒരു വഴിയുമില്ല.
സന്തോഷകരമായ ഓർമ്മകളോടൊപ്പം തുടരുന്നതു തൃപ്തികരമാണ്, ഒപ്പം ആ അനുഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയും. നിങ്ങളുടെ ജീവിതത്തിൽ അവരുടെ സാന്നിദ്ധ്യം നിങ്ങൾ എങ്ങനെ അനുഭവിച്ചു എന്നതിന്‍റെ വളരെ സാധുവായ ഒരു ഭാഗമാണിത്. അവരെ നഷ്ടപ്പെട്ടതിനെ പറ്റിയുള്ള വിഷാദവും സങ്കടവും ഇത് കുറയ്‌ക്കേണ്ടതില്ല.
ആത്മഹത്യ മൂലുണ്ടായ നഷ്ടം മനസ്സിലാക്കുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം. ഈ പംക്തിയിലെ മറ്റ് ലേഖനങ്ങൾ വായിക്കുക:
1. എന്തുകൊണ്ടാണ് ആത്മഹത്യാ ദുഃഖം സങ്കീർണ്ണമാകുന്നത്
2. ദുഃഖം പുറമേക്ക് കാണപ്പെടുന്നത് എങ്ങനെയായിരിക്കും?
3. തൊട്ടുപിന്നാലെയുള്ള സ്വയം പരിചരണം
4. എന്തുകൊണ്ടെന്ന് മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്
5. നിങ്ങൾ എവിടെ നിന്ന് സഹായം തേടണം?
6. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖിക്കുന്നത്
ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.