ആത്മഹത്യ തടയൽ

നിങ്ങൾ എവിടെ നിന്ന് സഹായം തേടണം?

ശ്രീരഞ്ചിത ജ്യൂർക്കർ

ഒരു ആത്മഹത്യാ നഷ്ടം സംഭവിച്ചതിനു തൊട്ടുപിന്നാലെ, നിങ്ങൾ ഒരു വിശ്വസ്ത സുഹൃത്തിനോടോ കുടുംബാംഗത്തോടോ, നിങ്ങളെ ''അതിജീവിക്കാൻ'' സമ്മർദ്ദം ചെലുത്താത്ത, നിങ്ങൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നു മനസിലാക്കാൻ ശ്രമിക്കുന്ന ഒരാളാട്, സംസാരിക്കണം എന്നു ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് മാനസികാരോഗ്യ സേവനങ്ങളിലേക്ക് അഭിഗമ്യത ആവശ്യമായി വന്നേക്കാം; ഇതിൽ ടോക്ക് തെറാപ്പി, നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈകാരിക വ്യഥയുടെ തീവ്രത അനുസരിച്ച് മാനസികചികിത്സാ സഹായം എന്നിവ ഉൾപ്പെടാം.

സംഭവം നടന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം, മറ്റുള്ളവരെക്കുറിച്ചും അവരുടെ നഷ്ടത്തിന്‍റെ കഥകളെക്കുറിച്ചും കേൾക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങൾ നിങ്ങളുടെ നഷ്ടവുമായി പൊരുത്തപ്പെട്ടിട്ടുട്ടുണ്ട് എന്നു നിങ്ങൾ സ്വയം വിലയിരുത്തുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് ഒരു പിന്തുണ ഗ്രൂപ്പിൽ ചേരാം.

നിങ്ങൾക്ക് പരവശതയുണ്ട്, സമരസപ്പെടാൻ കഴിയുന്നില്ല എന്നു നിങ്ങൾ കരുതുന്നുവെങ്കിൽ, ഒരു ഹെൽപ്പ് ലൈൻ, ഒരു കൗൺസിലർ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഒരു തെറാപ്പിസ്റ്റ് എന്നിവരുമായി ബന്ധപ്പെടുക.

ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്‌സ് ലിവിംഗ് വർക്ക്‌സിലെ സൂയിസൈഡ് ബെറീവ്മെന്റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.