ആത്മഹത്യ തടയൽ

എന്തുകൊണ്ടാണ് ആത്മഹത്യാ ദുഃഖം സങ്കീർണ്ണമാകുന്നത്?

ശ്രീരഞ്ചിത ജ്യൂർക്കർ

പ്രിയപ്പെട്ട ഒരാളുടെ ആത്മഹത്യാനഷ്ടത്തിന്‍റെ സങ്കടം അതിജീവിക്കുന്നവർക്ക് സാമൂഹിക കളങ്കബോധവും മറ്റ് ഘടകങ്ങളും, കൂടുതൽ വെല്ലുവിളിയാകുന്നതിന് സാദ്ധ്യതയുണ്ട്.

ഈ പ്രവൃത്തിയെ ചുറ്റിപ്പറ്റി തന്നെയുള്ള കളങ്കം ഈ സങ്കടത്തെ മനസ്സിലാക്കുന്നതും അനുഭവിക്കുന്നതും വളരെ ബുദ്ധിമുട്ടുണ്ടാക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആത്മഹത്യ പലപ്പോഴും നിലവിലുള്ള മതവിശ്വാസങ്ങളുമായി സംഘർഷം സൃഷ്ടിക്കുന്നു. സ്വാഭാവിക കാരണങ്ങളാൽ സംഭവിക്കുന്ന മരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആത്മഹത്യയിലൂടെയുള്ള മരണം സഹാനുഭൂതിയോ സഹതാപമോ പ്രത്യക്ഷമാക്കുന്നില്ല.

ഈ ഘടകങ്ങളെല്ലാം അതിജീവിക്കുന്ന വ്യക്തിയുടെ ഏകാന്തതയും ഒറ്റപ്പെടലും വർദ്ധിപ്പിക്കുന്നതിനു ഇടയാക്കിയേക്കാം.

ആത്മഹത്യാ നഷ്ടത്തെ അതിജീവിച്ച ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, അവർ എങ്ങനെ കഴിയുന്നു എന്നു തിരക്കുന്നതിനായി അവരെ സന്ദർശിക്കുക.

ഈ പരമ്പര സമാഹരിച്ചത് ദി മൈൻഡ് ക്ലാൻ ലെ മനഃശാസ്ത്രജ്ഞയും സിസ്റ്റേഴ്സ് ലിവിംഗ് വർക്ക്സിലെ സൂയിസൈഡ് ബെറീവ്‌മെന്‍റ് സപ്പോർട്ട് ഗ്രൂപ്പ് മാനേജറും ആയ ശ്വേത ശ്രീനിവാസൻ, ആത്മഹത്യാ പിന്തുണാ ഗ്രൂപ്പായ വീ ഹിയർ യു വിന്‍റെ സഹസ്ഥാപകയായ ന്യാന സഭാർവാൾ എന്നിവരാണ്.